ദുബായിൽ നിന്ന് വിമാന സർവീസ് ഭാഗികമായി തുടങ്ങി ; അബുദാബിയിൽ നിന്നുള്ള വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി : ഇറാൻ – ഇസ്രായേൽ സംഘർഷത്തെത്തുടർന്നു നിറുത്തി വച്ചിരുന്നു വിമാന സർവീസസ് പരിമിതമായി ആരംഭിക്കുന്നതിന് ഫ്ലൈറ്റ് ഓപ്പറേറ്റേഴ്സ് എമിറേറ്റ് തീരുമാനിച്ചു. അബുദാബിയിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച രാത്രി യാത്രക്കാരുമായി ഡൽഹിയിൽ ഇറങ്ങി .ദുബായ് സർവീസുകൾ ഇന്നലെ വൈകിട്ട് പരിമിതമായി സർവീസ് ആരംഭിച്ചു. മറ്റെല്ലാ വിമാനങ്ങളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് സർവീസ് നടത്താനിരുന്ന 357 വിമാനങ്ങൾ ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് ചൊവ്വാഴ്ച മുതൽ മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, കൊച്ചി ,കോഴിക്കോട്, മംഗളൂർ, മുംബൈ, തിരിച്ചിറപ്പള്ളി സർവീസുകൾ ഉണ്ടാവും . അതേസമയം ബഹ്റൈൻ ,കുവൈറ്റ് ,ഖത്തർ, സൗദി അറേബ്യ ,യുഎഇ വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച വൈകിട്ട് 6 . 29 വരെ സർവീസ് നിറുത്തി വച്ചതായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടുതവണ ഇറാൻ അക്രമിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page