കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്: പശ്ചാത്തല വികസനത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2026-2027 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് കെ.കെ സോയ അവതരിപ്പിച്ചു. പശ്ചാത്തല വികസനത്തിനു 23 കോടിയും സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് 6.84 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. നെല്‍കൃഷിവികസനം, ജലസേചന സൗകര്യമൊരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കായി 3.88 കോടി രൂപയും വകയിരുത്തി. കാസര്‍കോട് സീഡ് ഫാമില്‍ അഗ്രികോംപ്ലക്‌സ് സ്ഥാപിക്കുന്നതിനു 50 ലക്ഷം രൂപയും പുല്ലൂര്‍ സീഡ് ഫാമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു 60 ലക്ഷം രൂപയും അനുവദിച്ചു.
ക്ഷീരവികസനം, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവാക്കളുടെ ഉന്നമനം, കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തി.
ജില്ലാ ആയുര്‍വേദ-ജില്ലാ ഹോമിയോ ആശുപത്രികളുടെ സേവനങ്ങള്‍ മികച്ചതാക്കാനും ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ തുക വകയിരുത്തി.
1,26,67,67,040 രൂപ വരവും 1,00,66,30,000 രൂപ ചെലവും 26,01,37,040 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് ബജറ്റ് പ്രസിഡണ്ട് സാബു എബ്രഹാം ആധ്യക്ഷ്യം വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page