ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ ക്യാപ് ഊരി അഭിവാദ്യം ചെയ്ത് ക്യാപ്റ്റന്‍; ദൃശ്യങ്ങള്‍ വൈറല്‍

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. അടുത്തിടെ സഞ്ജുവിന്റെ മോശം പ്രകടനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സഞ്ജുവിനെ അഭിനന്ദിച്ചിരുന്നവര്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മലയാളി ആരാധകരും സഞ്ജുവിനുനേരെ മുഖം കറുപ്പിച്ച സമയത്താണ് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജുവിന് അഭിനന്ദന പ്രവാഹം എത്തുന്നത്. വിജയത്തിന് പിന്നാലെ ക്യാപ് ഊരി സഞ്ജുവിനെ അഭിവാദ്യം ചെയ്യുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മത്സരശേഷം സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടില്‍ വച്ച് താരത്തെ വണങ്ങിയത്. രണ്ടു കയ്യും ഉയര്‍ത്തി തല കുമ്പിട്ട ശേഷം സൂര്യകുമാര്‍ തൊപ്പി തലയില്‍നിന്ന് ഊരുകയായിരുന്നു. ചിരിയോടെ അടുത്തെത്തിയ സഞ്ജു, ക്യാപ്റ്റനെ കെട്ടിപ്പിടിച്ചു. ബിസിസിഐ അടക്കം ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

മത്സരശേഷം നടന്ന പുരസ്‌കാര വിതരണ ചടങ്ങിലും സഞ്ജുവിനെ സൂര്യകുമാര്‍ യാദവ് വാനോളം പുകഴ്ത്തി. ‘ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ അവനെ കണ്ടപ്പോഴും ഞാന്‍ അത് പറയുന്നു. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്, കളിക്കാതിരുന്ന സമയത്ത് അവന്‍ ചെയ്ത കാര്യങ്ങളുടെ ഫലം ശരിയായ ഘട്ടത്തില്‍ അവന് തിരിച്ച് ലഭിച്ചു. അവന്‍ ബാറ്റ് ചെയ്ത രീതി ടീമിനെ പൂര്‍ണമായും വിജയത്തിലെത്തിച്ചു’ -സൂര്യ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page