ടെഹ്റാൻ : ഇറാൻ – ഇസ്രായേൽസംഘർഷം ഇപ്പോൾ പശ്ചിമേഷ്യയെ മുഴുവൻ ബാധിക്കുന്നു. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കും ആണവ നിലയങ്ങൾക്കും എതിരെ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാൻ ഇസ്രയേലിന് നേരെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നു. ഹിസ്ബുള്ള ഇസ്രയേലിന് നേരെ മിസൈലുകൾ അയച്ചതിനെത്തുടർന്ന് ഇസ്രയേൽ ലബനനിലും ശക്തമായ ആക്രമണം തുടങ്ങിയിട്ടുണ്ട്.അക്രമങ്ങളിൽ ഇറാനിൽ ഇതുവരെ 550-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലെ ചില താവളങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. യുദ്ധം കാരണം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ പലതും അടച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ സർവീസുകൾ നിർത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.സംഘർഷത്തെത്തുടർന്നു ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ ഇതിനോടകം തന്നെപശ്ചിമേഷ്യയിലുള്ള പൗരന്മാരോട് സുരക്ഷിതരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.







