ടെഹ്റാൻ: ആത്മീയ നേതാവിനെ കൊലപ്പെടുത്തിയതിലുള്ള അടങ്ങാത്ത പകയും പ്രതികാരവും ഇറാൻ പ്രകടിപ്പിച്ചു. ഇറാനിലെ ഖോമിലുള്ള ജംകരൻ പള്ളിയുടെ താഴികക്കുടത്തിൽ ഉയർന്ന ചുവപ്പു പതാക അമേരിക്കയോടും ഇസ്രായേലിനോടും അവർക്ക് സഹായം ചെയ്യുന്നവരോടുമുള്ള ഇറാന്റെ അടങ്ങാത്ത പ്രതികാരത്തിന്റെയും പകയുടെയും മുന്നറിയിപ്പും അടയാളവുമാണെന്നു തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ പ്രകടമാക്കുന്നു.

ഒപ്പം പശ്ചിമേഷ്യൻ യുദ്ധം ഇനിയുംരൂക്ഷ മാവുമെന്ന ആശങ്കയും ഉയരുന്നു. ഇറാൻ പരമോന്നത നേതാവ് അയത്തൊളള അലി ഖൊമനിയും മകളും മരുമകനും പേരക്കുഞ്ഞും മരുമകളും ഭരണാധികാരികളും ഉയർന്ന പട്ടാളമേധാവികളും ഉൾപ്പടെ 48 പരമോന്നത നേതാക്കളുടെ കൊലപാതകത്തെത്തുടർന്നാണു ചുവപ്പു പതാക ഉയർത്തിയത്. ഷിയ മതാചാര പ്രകാരം രക്ത സാക്ഷിത്വം, നീതി നിഷധം എന്നിവ ഉണ്ടാവുന്ന സാഹചര്യത്തിലെ ആചാരഅടയാളമായും ഇതുപയോഗിക്കന്നു.







