പിതാവിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ഉറങ്ങുന്ന വിമാനത്തിന്റെ ഉടമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് അജിത് പവാറിന്റെ മകന്‍ ജയ് പവാര്‍; അന്വേഷണം നടത്തണമെന്ന് ആവശ്യം

മുംബൈ: പിതാവിന്റെ മരണത്തിനിടയാക്കിയ ഹെകോപ്റ്ററിന്റെ കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ഉറങ്ങുന്ന വിമാനത്തിന്റെ ഉടമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് അജിത് പവാറിന്റെ മകന്‍ ജയ് പവാര്‍. ബാരാമതിയില്‍ ജനുവരി 28 ന് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയര്‍ജെറ്റ് 45 എക്സ്ആര്‍ വിമാനം പ്രവര്‍ത്തിപ്പിച്ച ‘വിഎസ്ആര്‍ വെഞ്ചേഴ്സ്’ എന്ന കമ്പനിക്കെതിരെയാണ് ജയ് പവാര്‍ ആരോപണവുമായി രംഗത്തെത്തിയത്. വി.എസ്.ആര്‍ കമ്പനി ഉടമ രോഹിത് സിങ്ങാണ് പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നതെന്നാണ് ചിത്രം പങ്കിട്ട് ജയ് പവാര്‍ കുറിച്ചത്. വിമാനത്തിന് നേരെ ഗുരുതര സുരക്ഷാ വീഴ്ചകളും അദ്ദേഹം ഉന്നയിച്ചു.

‘എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകുമെന്നു’ വിഡിയോയ്‌ക്കൊപ്പം ജയ് പവാര്‍ കുറിച്ചു. വിഷയത്തില്‍ ഡിജിസിഎ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിഎസ്ആര്‍ കമ്പനിയുടെ എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് ജയ് പവാറിന്റെ ആവശ്യം.

അജിത് പവാറിന്റെ അനന്തരവന്‍ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിങ്ങിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നതെന്നും രോഹിത്ത് ആരോപിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page