കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ വൻപ്രതിഷേധം. കറാച്ചിയിലെ യുഎസ് എംബസി പ്രതിഷേധക്കാര് അടിച്ചുതകര്ത്ത ശേഷം തീയിട്ടു.സുരക്ഷാ സേനയുമായുണ്ടായ സംഘര്ഷത്തില്എഴു പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്ട്ട്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന് സുരക്ഷാ ഉദ്യോഗസ്ഥര് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്നുണ്ടായ വെടിവെപ്പിലാണ് ഏഴു പേര് കൊല്ലപ്പെട്ടത്. 30ലേറെ പേര്ക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചതായി പൊലീസിനെ ഉദ്ധരിച്ചു കൊണ്ട് ഡോണ് റിപ്പോര്ട്ട് ചെയ്യുന്നു.







