ടെൽ അവീവ് / ന്യൂയോർക്ക്: സഖ്യകക്ഷികളെ ഇനിയും ആക്രമിച്ചാൽ ഇറാനു സർവ്വനാശം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സ്വന്തം സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലാണ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സഖ്യകക്ഷികളെ തൊട്ടാൽ ഇതുവരെ കാണാത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക – അദ്ദേഹം വ്യക്തമാക്കി. ദുബായ് ,അബുദാബി ,ഷാർജ , മസ്ക്കറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്നു ഇറാനും പ്രതികരിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കടുക്കുമെന്ന ഭീതി ശക്തമാവുകയാണ്. അമേരിക്കൻ പടക്കപ്പലുകൾക്കുo ടെൽ അവീവിനു നേരെയും ഇറാൻ മിസൈൽ തൊടുത്തതും സംഘർഷ സാധ്യത വർധിപ്പിക്കുന്നു.
അതേസമയം ഇറാൻ പരമോന്നത നേതാവ് ഖൊമേനിയെയും ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചതിനെതിരെ ഇറാനിൽ വൻ പ്രതിഷേധ പ്രകടങ്ങൾ നടന്നു. അമേരിക്കയിലും യുദ്ധവിരുദ്ധ പ്രകടനങ്ങൾ ഉണ്ടായി.







