പാകിസ്ഥാൻ – അഫ്ഗാൻ ഏറ്റുമുട്ടൽ; അഫ്ഗാനിൽ 300 ലധികം പേർ മരിച്ചെന്നു പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനും തമ്മിലുള്ള അക്രമത്തിൽ മുന്നൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. യുദ്ധം തുടരുകയാണെന്ന് കൂട്ടിച്ചേർത്തു. 450ലേറെ അഫ്ഗാനികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന് പേരിട്ട ആക്രമത്തിൽ അഫ്ഗാനിലെ 89 താലിബാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായും 18 പേരെ പിടികൂടിയതായും 135 ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം പാകിസ്ഥാനു നേരെ നടത്തിയ തിരിച്ചടിയിൽ അറുപതോളം പേർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു എന്ന് താലിബാൻ സർക്കാർ വക്താവ് പറഞ്ഞു. വെള്ളിയാഴ്ച സൈനിക പോസ്റ്റുകൾക്ക് നേരെ നടത്തിയ ആക്രമത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തുറന്ന യുദ്ധം ആരംഭിച്ചത്. ചൈന,തുർക്കിയ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പാക് – അഫ്ഗാൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനു മധ്യസ്ഥ ശ്രമം തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page