ഖമേനി മരിച്ചു;ട്രമ്പ്; അതുവെറുതെ:ഇറാൻ

ടെൽ അവീവ് :ഇറാൻ പരമോന്നത നേതാവ് ഖമേനി മരിച്ചതായി ധാരാളം സൂചനയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണo ആരംഭിച്ചു മണിക്കൂറുകൾക്ക് ശേഷം വാർത്താലേഖകരോടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് . ടെഹറാൻ ഉൾപ്പെടെ പല ഭാഗങ്ങളിലും ഉണ്ടായ ശക്തമായ അപ്രതീക്ഷിത അക്രമത്തിൽ ഹൃദയഭാഗത്തുള്ള അയത്തുള്ള അലി ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിച്ചു.

ഇറാനെതിരെയുള്ള ആക്രമണം ആവശ്യമുള്ളിടത്തോളം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇകാര്യം നേരത്തേ പ്രസ്താവിച്ചിരുന്നു. അതേസമയം 86 വയസ്സുള്ള ഇറാൻ നേതാവ് കൊല്ലപ്പെട്ടുവെന്ന് പേര് വെളിപ്പെടുത്താതെ ഇസ്രേലി സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേലിലെ ചാനൽ 12 വും മറ്റ് ഇസ്രയേൽ മാധ്യമങ്ങളും നടത്തിയ റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി എ.ബി.സി. ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എനിക്കറിയാവുന്നി ടത്തോളം ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് – അദ്ദേഹം തുടർന്ന് പറഞ്ഞു .ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗയും അയത്തുള്ള സുരക്ഷിതനും ആരോഗ്യവാനും ആണെന്ന് അറിയിച്ചു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഒരു ഉപഗ്രഹ ചിത്ര ത്തിൽ ഖമേനിയുടെ ടെഹ്‌റാനിലെ ഔദ്യോഗിക വസതിയായ കോമ്പൗണ്ടിന് കേടുപാടുകൾ സംഭവിച്ചതായി കാണിച്ചിട്ടുണ്ട്. 30 ബോംബുകൾ കെട്ടിടത്തിനു നേരെ വര്‍ഷിച്ചതായി നെതന്യാഹുവിന്റെ അടുത്ത ആളായി അറിയപ്പെടുന്ന ചാനൽ 12 ന്റെ അമിത് സെറാൾ പറഞ്ഞു. ഇറാനിലെ പേർഷ്യക്കാർ , കുർദുകൾ, അസർബൈജാനികൾ, ബലൂചികൾ, അബ്ഖാസിയക്കാർ എന്നിവരോട് സ്വതന്ത്ര ഇറാൻ സ്ഥാപിക്കാൻ ഇസ്രയേൽ ആഹ്വാനം ചെയ്തു. അതിനുള്ള അവസരം കൈ വന്നിരിക്കുന്നു എന്ന് ആഹ്വാനത്തിൽ പറഞ്ഞു. 1989 മുതൽ തുടർച്ചയായി 36 വർഷമായി ഖമേനി ഭരണം തുടരുകയാണ്. ഡിസംബറിലാണ് ഇറാൻ ഭരണകൂടത്തിനെതിരെ ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page