ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായേലിനെതിരെയുണ്ടായ ഇറാന്‍ മിസൈല്‍ അക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. 90 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ടെല്‍ അവീവ് മേഖലയിലാണ് സ്ത്രീ മരിച്ചത്. ഗുരുതരമായി പരിക്കേറ്റയാള്‍ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കി. മറ്റുള്ളവരുടെ പരിക്ക് നിസാരമാണെന്നറിയുന്നു.
അതേ സമയം ഖമേനി കൊല്ലപ്പെട്ട ആക്രമണത്തില്‍ മറ്റ് ഇരുന്നൂറിലേറെ ഇറാനികളും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഖമേനിക്കെതിരെ ഇറാനില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം ആരംഭിച്ചതോടെ പ്രതിഷേധം അനിയന്ത്രിതമായി മാറുകയായിരുന്നു. ആഭ്യന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നു ഇറാന്റെ പരമ്പരാഗത ശത്രുവായ ട്രമ്പ് ആവശ്യമുന്നയിച്ചിരുന്നു. അതിനിടെ ആണവായുധങ്ങള്‍ നിര്‍വീര്യമാക്കണമെന്നും ട്രമ്പ് ഇറാനോട് ആവശ്യമുന്നയിച്ചിരുന്നു. ഇതും ഖമേനി അവഗണിച്ചു. ഖമേനിക്കെതിരെ ഇറാനിലുണ്ടായ പ്രതിഷേധങ്ങളില്‍ 7000 ഇറാനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഖമേനിയുടെ മരണവാര്‍ത്ത ഇറാനില്‍ അനുകൂലിച്ചും എതിര്‍ത്തുമുള്ള പ്രതികരണങ്ങള്‍ ഉളവാക്കിയിരിക്കുകയാണ്. ഇറാന്‍ ആത്മീയ നേതാവിന്റെ കൊലപാതകത്തില്‍ ഒരു വിഭാഗം ഇറാന് ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങിയപ്പോള്‍ മറു വിഭാഗം കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടു രംഗത്തുണ്ട്.







