കാസര്‍കോട് : കാസര്‍കോട്ട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗക്കിയില്‍ വാടക ക്വാട്ടേഴ്സിലെ താമസക്കാരനുമായ സുനില്‍ പ്രസാദ് (41) ആണ് പിടിയിലായത്. കൈവശം ഉണ്ടായിരുന്ന ബാഗില്‍ കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
എ.എസ്.പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ്.ഐ മൗഷമി സി ആര്‍, പ്രൊബേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നീരജ്, അഭിലാഷ്, ജെയിംസ്, നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാര്‍, ഭക്തശൈവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.






