കോഴിക്കോട്: യുവ സംവിധായകന്‍ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കല്‍ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്. കിഴക്കേപുരക്കല്‍ നാരായണന്‍-സുധ ദമ്പതികളുടെ മകനാണ്.
നടന്‍ ഇര്‍ഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷിന്റെ അപ്രതീക്ഷിത മരണം. സിനിമയുടെ റിലീസിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. നിതീഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് താരങ്ങള്‍.
സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്‌കോ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ പെരുമണ്ണ മുന്‍ മേഖലാ കമ്മിറ്റി അംഗവുമാണ്. സഹോദരി: ശ്രീകുട്ടി.







