കണ്ണൂർ: ഇന്ന് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെ മികച്ച അഭിനയത്തിനുള്ള കെഎസ്‌യു അവാർഡ് മന്ത്രി വീണ ജോർജിന് പ്രഖ്യാപിച്ചു. ട്രോഫിയും സോഫ്റ്റ് സർവിക്കൽ കോളറും ആണ് അവാർഡ് എന്ന് കെഎസ്‌യു കണ്ണൂർ ജില്ലാകമ്മിറ്റി അറിയിച്ചു. കിടപ്പിലായതിനാൽ അവാർഡ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ചു. കണ്ണൂർ പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സലായാണ് ഇവ അയച്ചിട്ടുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനുപുറമേ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ ഒരു പവൻ സ്വർണം മെഡ ലും പ്രഖ്യാപിച്ചിട്ടുണ്ട്.







