ടെഹ് റാന്‍: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ചേര്‍ന്നാരംഭിച്ച അക്രമവും അതിനെതിരെയുള്ള ഇസ്രായേലിന്റെ ചെറുത്തുനില്‍പ്പും ഗള്‍ഫ് മേഖലയില്‍ മരണസംഖ്യ ഉയര്‍ത്തുന്നു. ഇറാനില്‍ അഞ്ച് വിദ്യര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടുപേരും അബുദാബിയില്‍ ഒരാളും മരിച്ചു. തെക്കന്‍ ഇറാനില്‍ ഹോര്‍മോസ് ഗാന്‍ പ്രവിശ്യയിലുള്ള മിനാബില്‍ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ ഓഫീസിനടുത്താണ് ആദ്യ ആക്രമണമുണ്ടായത്. ഖമനിയെ ഉടന്‍ സുരക്ഷാ താവളത്തിലേക്ക് മാറ്റി. അതേസമയം തങ്ങളുടെ വ്യോമപാത ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഈ ആക്രമണത്തിന്റെ കെടുതിക്കനുസരിച്ച് തിരിച്ചടിക്ക് കുവൈത്ത് നിര്‍ബന്ധിതമാകുമെന്ന് മുന്നറിയിച്ചു.







