5.9 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി യുവതി; ഇത്രയും വലിപ്പമുള്ള കുഞ്ഞിനെ പ്രതീക്ഷിച്ചില്ലെന്ന് കുടുംബം; നവജാത ശിശുവിനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക്: 5.9 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി ന്യൂയോര്‍ക്കിലെ യുവതി. കുഞ്ഞിന് വലിപ്പം കൂടുതലാണെന്ന വിവരം സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ നിന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഇത്രയും വലിപ്പം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുഞ്ഞിന്റെ ചിത്രം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടതോടെ അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ന്യൂയോര്‍ക്കിലെ കയുഗ മെഡിക്കല്‍ സെന്ററില്‍ ജനുവരി 31 നാണ് ടെറിക്ക- ഷോണ്‍ ദമ്പതികളുടെ മകന്‍ ഷോണ്‍ ജൂനിയര്‍ ജനിച്ചത്. ആശുപത്രിയില്‍ ഇതുവരെ ജനിച്ചതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ കുഞ്ഞാണ് ഇത്. ഭാരം കൂടുതലായതിനാല്‍ 3-6 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ധരിക്കുന്ന നാപ്കിനുകളാണ് കുഞ്ഞിനെ ധരിപ്പിക്കുന്നതെന്ന് കുടുംബം പറഞ്ഞു.

ഷോണ്‍ ജൂനിയറിനെ കൂടാതെ മറ്റ് നാല് കുട്ടികള്‍ കൂടിയുണ്ട് ടെറിക്ക- ഷോണ്‍ ദമ്പതികള്‍ക്ക്. അവരെല്ലാം നോര്‍മല്‍ ഭാരമുള്ളവരായിരുന്നു. പ്രസവം അസാധാരണമായിരുന്നുവെന്നും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും പറഞ്ഞു. അതേ ദിവസം തന്നെ ജനിച്ച 1.8 കിലോഗ്രാം മാത്രം ഭാരമുള്ള മാര്‍ഗോട്ടിനൊപ്പം 5.9 കിലോഗ്രാം ഭാരമുള്ള ഷാന്‍ ജൂനിയറിന്റെ ചിത്രവും ആശുപത്രി അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കിട്ടു.

ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ കുഞ്ഞ് 1879 ജനുവരി 19 ന് അമേരിക്കയിലെ ഒഹായോയിലെ സെവില്ലെയിലാണ് ജനിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം, പിന്നീട് ‘ബേബ്’ എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞിന് ജനനസമയത്ത് 9.98 കിലോഗ്രാം ഭാരവും 28 ഇഞ്ച് (71.12 സെന്റീമീറ്റര്‍) നീളവും ഉണ്ടായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളമുള്ള നവജാതശിശുവും അവന്‍ തന്നെ. എന്നാല്‍ ജനിച്ച് 11 മണിക്കൂറിനുള്ളില്‍ ആ കുഞ്ഞ് മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

You cannot copy content of this page