കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കോഴിക്കോട് മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡ് അടര്‍ന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപികക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തലയില്‍ മൂന്ന് തുന്നല്‍ വേണ്ടിവന്നതായാണ് വിവരം.
ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം. ഇതുവഴിയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണത്തിനായി പോകാറുള്ളത്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റാതിരുന്നത് ഭാഗ്യകൊണ്ട് മാത്രമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.







