തിരുവനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതിന് പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. നെടുമങ്ങാട് സ്വദേശി ആന്റണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകന്‍ വിനോദിനെ ശിക്ഷിച്ചത്. 50000 രൂപ പിഴയും വിധിച്ചു.
2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. മകന്റെ അടിയേറ്റ ആന്റണി 25 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു മരണം.







