സുല്‍ത്താന്‍ ബത്തേരി: 64 ഗ്രാം മെത്താഫിറ്റാമിനുമായി കാസര്‍കോട് സിതാംഗോളി സ്വദേശി മുഹമ്മദ് സുമൈറി(28) നെ വയനാട് സുല്‍ത്താന്‍ ബത്തേരി പൊന്‍കുഴിയില്‍ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. സംസ്ഥാനത്ത് ചില്ലറ വില്‍പ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന മെത്താഫിറ്റമിന്‍ ശേഖരവുമായാണ് ഇയാളെ വയനാട് എക്‌സൈസ് സംഘം പിടികൂടിയത്. സിതാംഗോളി വികാസ് നഗര്‍ സ്വദേശിയാണ് മുഹമ്മദ് സുമൈര്‍ എന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വെച്ചാണ് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംഘം ഇയാളെ പിടികൂടിയത്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സ് യാത്രക്കാരനായിരുന്നു ഇയാള്‍. 63.957 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു.







