കാസര്‍കോട്: ഐ ടി ഐയിലേയ്ക്ക് പോയ ശേഷം കാണാതായ വിദ്യാര്‍ത്ഥിനിയും കാമുകനും തമ്മില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. നീര്‍ച്ചാല്‍, മെനസിനപ്പാറയിലെ പുഷ്പലതയുടെ മകള്‍ കെ യജ്ഞശ്രീ (20)യും കാസര്‍കോട്, നെല്ലിക്കുന്ന്, ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹിതേഷുമാണ് വ്യാഴാഴ്ച വിവാഹിതരായത്. ഇരുവരും വെള്ളിയാഴ്ച ഹാജരാകുമെന്ന് അറിയിച്ചതായി കുമ്പള പൊലീസ് പറഞ്ഞു.
സീതാംഗോളി ഐ ടി ഐയിലെ വിദ്യാര്‍ത്ഥിനിയാണ് യജ്ഞശ്രീ.പതിവുപോലെ വ്യാഴാഴ്ച രാവിലെ ഐ ടി ഐയിലേയ്ക്ക് പോയതായിരുന്നു. എന്നാല്‍ ക്ലാസിനു പോകാതെ കുമ്പള റെയില്‍വെ സ്‌റ്റേഷനില്‍ എത്തി കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറി പോവുകയായിരുന്നുവെന്നു മാതാവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യജ്ഞശ്രീയും ഹിതേഷും തമ്മിലുള്ള വിവാഹം പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ നടന്നതായുള്ള വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.






