കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിചാരണ നീതിപൂര്‍വ്വം നടന്നില്ല, തെളിവുകള്‍ പരിശോധിച്ചത് പക്ഷപാതപരമായി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുണ്ട്.
ഇരുവരും തമ്മില്‍ ആറിടങ്ങളില്‍ വച്ച് കണ്ടതിന്റെ തെളിവ് നല്‍കിയിട്ടും കോടതി വിശ്വസത്തിലെടുത്തില്ല. ക്വട്ടേഷന്‍ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി. ദൃശ്യങ്ങള്‍ ദീലീപിന്റെ കൈയ്യില്‍ എത്തിയതിന് നിര്‍ണായക തെളിവുണ്ടായിരുന്നു. സഹോദരന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ കാണാതെ സീന്‍ എഴുതിയെടുക്കാന്‍ കഴിയില്ല. ഇക്കാര്യം കോടതി അവഗണിച്ചു. നിര്‍ണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.







