ബേത്തൂര്‍പാറയിലെ സ്‌കൂട്ടര്‍ അപകടം; അടുക്കത്തൊട്ടി സ്വദേശി മരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റൂട്ടില്‍ ബേത്തൂര്‍പ്പാറയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുള്ളേരിയ, കടുമന, അടുക്കത്തൊട്ടിയിലെ നാരായണന്‍ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഫെബ്രുവരി അഞ്ചിനാണ് അപകടമുണ്ടായത്. നാരായണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ നാരായണന് ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബേഡകം പൊലീസ് കേസെടുത്തു.
ഭാര്യ: ശാന്ത. മക്കള്‍: നിഷ, നീതു. മരുമക്കള്‍: നിഷാന്ത്, നിധീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page