അന്താരാഷ്ട്ര ബുക്കർ പ്രൈസ് പട്ടികയിൽ ഇന്ത്യൻ വംശജ പത്മ വിശ്വനാഥൻ

പി പി ചെറിയാൻ

ലിറ്റിൽ റോക്ക്:(ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ ഓൺ ഏർത് ആസ് ഇറ്റ് ഈസ് ബെനീത്‌ എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ അംഗീകാരം.

58 വയസ്സുകാരിയായ പത്മ നിലവിൽ അർക്കൻസാസ് സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്.

50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് പുരസ്കാര തുക. ഇത് എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി വീതിച്ചു നൽകും.

അധികാരത്തെയും അഴിമതിയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ നോവൽ വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി.

വിവിധ ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട 13 കൃതികളാണ് പട്ടികയിലുള്ളത്. ജർമ്മൻ, സ്പാനിഷ്, പേർഷ്യൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃതികൾ ഇതിലുൾപ്പെടുന്നു.

മാർച്ച് 31-ന് പുരസ്കാരത്തിനായുള്ള അവസാന ആറ് പുസ്തകങ്ങളുടെ പട്ടിക പ്രഖ്യാപിക്കും. വിജയിയെ മെയ് 19-ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. 2025-ൽ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിന്റെ കൃതിക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page