പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മസേനയുടെ മാതൃക; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മസേനയുടെ മാതൃക. രണ്ടുലക്ഷത്തിന്റെ ഡയമണ്ട് ആഭരണമാണ് ഹരിതകര്‍മസേന ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നു സംഘം. ഇതിനിടെ കനറാ ബാങ്ക് ശാഖാ പരിസരത്തെത്തിയപ്പോള്‍ ഹരിതകര്‍മ സേനാംഗമായ ഉഷയ്ക്ക് തറയില്‍ നിന്ന് ആഭരണം കണ്ടുകിട്ടി. പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഡയമണ്ടിന്റെ നെക്ലസ് ആണെന്ന് തിരിച്ചറിഞ്ഞു.

ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ലയെയും വിഇഒ റാഷിദിനെയും വിവരം അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലില്‍ ടൗണിലെ സ്ഥാപനത്തിലേക്കു വന്ന ഡോ.ധന്യയുടെ ആഭരണമാണ് ഇതെന്ന് അറിഞ്ഞു. ഇതോടെ ഡോ.ധന്യയെ അധികൃതര്‍ വിവരമറിയിച്ചു. തുടര്‍ന്ന് സാജിത സഫറുല്ല, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ടി.എസ്.നജീബ്, പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ക്ക് നെക്ലസ് കൈമാറി.

സംഭവം വാര്‍ത്തയായതോടെ സമൂഹ മാധ്യമങ്ങളില്‍ ഹരിത കര്‍മസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. സേനയുടെ സത്യസന്ധതയാണ് ഇത് കാണിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. തൃക്കരിപ്പൂരിലെ ഹരിതകര്‍മസേനയുടെ സേവന മികവും വിശ്വാസ്യതയുമാണ് ചര്‍ച്ചയായത്. എം.ഉഷ പള്ളത്തില്‍, സ്മിത തങ്കയം, എം.ഷൈല ഉടുമ്പുന്തല, എ.പി.ടി.ജുവൈരിയ മെട്ടമ്മല്‍ എന്നിവരാണ് ഹരിതകര്‍മസേന സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page