പെര്‍ള: ഗള്‍ഫില്‍ നിന്നു 19-നു നാട്ടിലെത്തിയ മധ്യവയസ്‌കനെ വീട്ടിനു പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെര്‍ള ഇടിയടുക്ക ക്ഷേത്രത്തിനടുത്തെ വെങ്കട്രമണ ആചാര്യ (58)യെയാണ് ഇന്നു രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നായിരുന്നു. രാവിലെ അഞ്ചുമണിക്ക് ഉണര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കാണാഞ്ഞു വീട്ടിനു പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് വീടിനു പുറകില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതെന്നു പറയുന്നു.
വെങ്കട്രമണ ആചാര്യ ഗള്‍ഫില്‍ ടെയ്ലര്‍ ജോലി ചെയ്യുകയായിരുന്നു. പെര്‍ള കെ കെ റോഡില്‍ ഇയാള്‍ ടെയ്ലറിംഗ് കട നടത്തുന്നുണ്ട്. ഹേമലതയാണ് ഭാര്യ. മക്കള്‍: താരവി, ഇമാനി, മഹര്‍ത്ത്. സഹോദരങ്ങള്‍: ചന്ദ്രശേഖര, വാമന, ശ്യാമള. പരേതനായ മാധവആചാര്യയാണ് പിതാവ്. മാതാവ്: ചന്ദ്രാവതി.






