കാസർ കോട്:
പ്രശസ്തഎഴുത്തുകാരനും സാംസ്കാരിക പ്രഭാഷകനുo അധ്യാപകനുമായ
നാരായണൻ പേരിയ 80ന്റെ നിറവിലേക്ക് . അദ്ദേഹത്തിന് വിവിധ സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഉചിതമായ സ്നേഹാദരമൊരുക്കാൻ യുവകലാസാഹിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മാർച്ച് അവസാനം കാസർക്കോട്ട് നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ സംസ്ഥാന മന്ത്രിമാരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ സാംസ്കാരികപ്രവർത്തകർ പങ്കെടുക്കും.
ഡോ.എ.സുബ്ബറാവു സ്മാരക ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ
യോഗം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഘവൻ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. രാജൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, ബി.പി.അഗ്ഗിത്തായ, ബിജു ഉണ്ണിത്താൻ, കെ.കുഞ്ഞിരാമൻ , കെ.രവീന്ദ്രൻ ,ഹാരിസ് ബേക്കൽ സംസാരിച്ചു
ഭാരവാഹികളായി ഇ.ചന്ദ്രശേഖരൻ എം എൽ എ (ചെയ), ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, സി.പി.ബാബു, വി.രാജൻ, രാഘവൻ മാണിയാട്ട് (വൈ. ചെയ), അഡ്വ.രാധാകൃഷ്ണൻ പെരുമ്പള (ജന കൺ) കെ.രവീന്ദ്രൻ, ബിജു ഉണ്ണിത്താൻ, തുളസീധരൻ , സുനിൽ കരിച്ചേരി, ജലീൽ പാലോത്ത്, നരേഷ് കുന്നിയൂർ, കെ.ടി.കിഷോർ (കൺ) ഷരീഫ് കുരിക്കൾ (ട്രഷ ) എന്നിവരെ തെരഞ്ഞെടുത്തു.






