കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിനും കൈക്കും പരിക്കേറ്റു. കെ.എസ്.യുവിന്റെ കരിങ്കൊടി സമരത്തിനിടെയാണ് സംഭവം. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മന്ത്രിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യാനിരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്ന് യാത്ര റദ്ദ് ചെയ്തു. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.







