നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ യുവശക്തി കലാവേദി വായനശാല ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എ.എം. ബാലകൃഷണന്‍ മുഖ്യാതിഥിയായി. ഗ്രന്ഥശാല പ്രസിഡന്റ് ഇ.പി.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ദിനേശന്‍, എ.സോമരാജന്‍, വസന്ത പ്രസംഗിച്ചു. കെ നന്ദകുമാര്‍ സ്വാഗതവും പി.വി.ഗംഗാദേവി നന്ദിയും പറഞ്ഞു. ചരിത്ര പൈതൃക പ്രദര്‍ശനം, ക്വിസ് മത്സരം, ചിത്രരചനാ മത്സരം വിജയികള്‍ക്ക് സമ്മാനദാനം നടത്തി.







