കേരള സ്റ്റോറി-2 നു കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന്: മൊഗ്രാല്‍ ദേശീയവേദി

കുമ്പള: മതേതര കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

പരസ്പര സാഹോദര്യം കളിയാടുന്ന കേരളത്തില്‍ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി തുടര്‍ച്ചയായി ‘കേരള സ്റ്റോറി”എന്ന പേരില്‍സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തടയണം.ചിത്രത്തിന്റെ ‘ടീസര്‍” പോലും വിദ്വേഷം മനസ്സിലാക്കിപിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ദേശീയവേദി ആവശ്യപ്പെട്ടു. കെട്ടുകഥകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും .യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സെഡ് എ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അവശത അനുഭവിക്കുന്ന രോഗികളായവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്താന്‍ യോഗം തീരുമാനിച്ചു. മൊഗ്രാല്‍ കടവത്ത് സ്വദേശികളായ മുഹമ്മദ്,അസീസ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കെ പി മുഹമ്മദ് , മുഹമ്മദ് അഷ്‌റഫ് ,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,റിയാസ് കരീം,എം എ മൂസ, എംജിഎ റഹ്‌മാന്‍,എ എച്ച് ഇബ്രാഹിം, മുഹമ്മദ് ,എച്ച് എം കരീം,വിശ്വനാഥന്‍,ടി എ ജലാല്‍, ടി കെ ജാഫര്‍, അബ്ദുള്ളക്കുഞ്ഞി നട്പ്പളം,എം എസ് മുഹമ്മദ് കുഞ്ഞി, നൗഷാദ് , എം എ അബൂബക്കര്‍ സിദ്ദീഖ് പ്രസംഗിച്ചു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page