ഇന്‍ഡോര്‍: പത്താംക്ലാസ് പരീക്ഷയ്ക്കിടെ കടുത്ത കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. നവജാതശിശുവിന്റെ കരച്ചില്‍ കേട്ട് അധ്യാപകര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചത് കാണുന്നത്.
സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിനിയെയും നവജാതശിശുവിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നവജാതശിശുവിന് 2 കിലോഗ്രാം ഭാരമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ബെത്മയില്‍ നിന്നുള്ള ഒരു യുവാവാണ് കുഞ്ഞിന്റെ അച്ഛനെന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.







