കുട്ടികളെ മറയാക്കി 21 കിലോ കഞ്ചാവുമായി കാറില്‍ കുടുംബത്തിന്റെ ഉല്ലാസയാത്ര; മാതാപിതാക്കളും മുത്തശ്ശിയും പിടിയില്‍

തിരുവനന്തപുരം: കുട്ടികളെ മറയാക്കി 21 കിലോ കഞ്ചാവുമായി കാറില്‍ കുടുംബത്തിന്റെ ഉല്ലാസയാത്ര. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ബിന്ദുവിന്റെ അമ്മ ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.

തമിഴ്നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ സിറ്റി ഡാന്‍സാഫ് കുടുംബത്തെ കയ്യോടെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു കുടുംബം.
വെങ്ങാനൂരില്‍വെച്ച് ഡാന്‍സാഫ് സംഘം വാഹനം നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടികള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരികയാണെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്കെയ്‌സില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്.

കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page