കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ആര്‍. നല്ലകണ്ണ് (101) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായും കര്‍ഷക സംഘം നേതാവായും പ്രവര്‍ത്തിച്ച അദ്ദേഹം, ലളിത ജീവിതമാണ് നയിച്ചിരുന്നത്.

1925 ഡിസംബര്‍ 26 ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണിന്റെ ജനനം. 15-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം, തമിഴ്നാട്ടിലെ കര്‍ഷക പ്രക്ഷോഭങ്ങളിലും തൊഴിലാളി സമരങ്ങളിലും സജീവമായിരുന്നു. കാവേരി ജലതര്‍ക്കം, താമ്രപര്‍ണി നദിയിലെ മണല്‍വാരലിനെതിരായ പോരാട്ടങ്ങള്‍ എന്നിവയില്‍ പ്രധാന പങ്കുവഹിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ‘തഗൈസല്‍ തമിഴര്‍’അവാര്‍ഡ്, അംബേദ് കര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. നല്ലകണ്ണന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page