കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നെറ്റിയിലും താടിയിലും ആഴത്തില്‍ മുറിപ്പാടുകള്‍; ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാര്‍ത്ഥിയാണ് ശ്രീനന്ദ. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ വീട്ടിനടുത്തെ അമ്പലത്തില്‍ ഉത്സവം കാണാന്‍ പോയതായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടത്. സ്‌കൂള്‍ യൂണിഫോമിലാണ് മൃതദേഹം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകളുണ്ട്.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ കുറിച്ച് വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page