കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതാണെന്ന സംശയത്തിലാണ് പൊലീസ്. യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയതല്ലെന്നും ട്രെയിന്‍ ഇടിച്ചതല്ലെന്നുമാണ് പൊലീസ് പറയുന്നത്. സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.
30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പാലത്തിന്റെ തൂണിനോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം തുടരുകയാണ്.







