ല ക്‌നൗ: നായയുടെ കുരച്ചിനെ ചൊല്ലിയുള്ള ബഹളത്തിന് പിന്നാലെ വിവാഹം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ ജില്ലയിലുള്ള സുമിത്തിന്റെയും തനുവിന്റെയും വിവാഹമാണ് ഒരു നായയുടെ കുരച്ചിലിനെ ചൊല്ലി അടിയില്‍ കലാശിച്ച് തകര്‍ന്നത്.വിവാഹം ആഘോഷപൂര്‍വം നടത്താനുള്ള എല്ലാ തയാറെടുപ്പുകളും കുടുംബം നടത്തിയിരുന്നു. വരന്റെ കുടുംബം വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്കെത്തുകയും ചെയ്തു. വിവാഹം പ്രമാണിച്ച് തനുവിന്റെ വീട്ടിലെ വളര്‍ത്തുനായയെ വേദിയില്‍ നിന്നും അല്‍പം അകലെയാണ് കെട്ടിയിട്ടിരുന്നത്. അതിഥികള്‍ എത്തുമ്പോള്‍ കുരയ്ക്കുന്നതിനാലാണ് നായയെ മാറ്റി കെട്ടിയത്. വിവാഹ ദിവസം അപരിചിതരായ ആളുകള്‍ കൂട്ടമായി എത്തിയതോടെ നായ കുരച്ചു.എന്നാല്‍ വരന്റെ കൂട്ടത്തില്‍പ്പെട്ട ഒരു യുവാവിന് അത് ഇഷ്ടപ്പെട്ടില്ല. അയാള്‍ നായയ്ക്കരികിലെത്തി അതിനെ അടിച്ചു. നായയെ തല്ലിയത് വധുവിന്റെ വീട്ടുകാരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. അവര്‍ അത് ചോദ്യം ചെയ്തതോടെ സുമിത്തിന്റെയും തനുവിന്റെയും വീട്ടുകാര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായി. കസേരകളും വടികളും ഉപയോഗിച്ച് പരസ്പരം അടിച്ചു.വധുവിന്റെ ബന്ധുക്കളായ മൂന്നുപേര്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റു. മറ്റൊരാളുടെ കൈ ഒടിഞ്ഞു. വരന്റെ കുടുംബത്തിലുള്ളവര്‍ക്കും പരിക്കേറ്റു. പലരെയും ആശുപത്രിയിലേക്കു മാറ്റി. കാര്യങ്ങള്‍ കൈവിട്ടതോടെ വിവാഹ ചടങ്ങുകള്‍ വേണ്ടെന്നു വച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായി പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.ചടങ്ങുകള്‍ വേണ്ടെന്ന് വച്ചെങ്കിലും വധുവും വരനും പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ഇരുവരും വിവാഹ ചടങ്ങിന് മുമ്പ് വിവാഹിതരായിരുന്നുവെന്ന് സംസാരമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം അവര്‍ വിവാഹം ചെയ്തതോടെയാണ് ഇരു കുടുംബംങ്ങളും പരസ്പരം സംസാരിച്ച് വിവാഹത്തിന് ധാരണയിലെത്തിയതെന്ന് പറയുന്നു. അങ്ങനെ നടക്കാനിരുന്ന വിവാഹ ചടങ്ങാണ് നായ കുരച്ചതിനെ തുടര്‍ന്ന് അടിച്ച് പിരിഞ്ഞത്.വിവാഹം മുടങ്ങിയങ്കെിലും വധു ദിവസങ്ങള്‍ക്കുശേഷം വീടുവിട്ടിറങ്ങി സുമിത്തിന്റെ വീട്ടില്‍ എത്തി. സുമിത്തുമായുള്ള വിവാഹം ജനുവരിയില്‍ തന്നെ കഴിഞ്ഞതിനാല്‍ ഫെബ്രുവരിയില്‍ മുടങ്ങിപ്പോയ വിവാഹം കണക്കിലെടുക്കേണ്ടതില്ലെന്നാണ് വധൂവരന്‍മാരുടെ നിലപാട്.







