ബാല്‍ക്കണിയില്‍ വീണുപോയ സാരിയെടുക്കാന്‍ മകന്റെ ജീവിതം പണയംവച്ച് അമ്മ കാണിച്ച സാഹസത്തിന്റെ വീഡിയോ വൈറല്‍; ഉയരുന്നത് വ്യാപക വിമര്‍ശനം

ഫരീദാബാദ്: ബാല്‍ക്കണിയില്‍ വീണുപോയ സാരിയെടുക്കാന്‍ മകന്റെ ജീവിതം പണയംവച്ച് അമ്മ കാണിച്ച സാഹസത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഫരീദാബാദിലെ ഒരു വലിയ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍ വീണുപോയ സാരി എടുക്കാനാണ് മകനെ വച്ച് അമ്മ സാഹസം നടത്തിയത്.

ഉണക്കാനിട്ട സാരി ചെന്നുവീണ അപ്പാര്‍ട്ട്‌മെന്റ് താമസക്കാരില്ലാതെ പൂട്ടിക്കിടക്കുകയാണ്. പത്താം നിലയിലാണ് യുവതി താമസിക്കുന്നത്. ഈ ബാല്‍ക്കണിയില്‍നിന്ന് മറ്റൊരു സാരി ഉപയോഗിച്ച് മകന്റെ അരയില്‍ കെട്ടിയിട്ടശേഷം അമ്മ താഴേക്ക് ഇറക്കി വിടുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് കുട്ടിയുടെ അരയില്‍ ബന്ധിച്ച സാരിയുടെ മറ്റേയറ്റം പിടിച്ചുകൊണ്ടു നില്‍ക്കുന്നതിന്റെയും മകന്‍ താഴത്തെ നിലയിലേക്ക് ഇറങ്ങി സാരി എടുത്തശേഷം തിരികെ വലിച്ചു കയറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലുള്ള ഒരു വ്യക്തിയാണ് വീഡിയോയില്‍ പകര്‍ത്തിയത്.

കെട്ട് അഴിയുകയോ ബാലന്‍സ് തെറ്റുകയോ സാരി കീറുകയോ ചെയ്താല്‍ മകന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ളപ്പോഴാണ് സ്ത്രീ ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പലരുടേയും വിമര്‍ശനം. ഒരു സാരിക്ക് വേണ്ടി മകന്റെ ജീവന്‍ അപകടത്തിലാക്കാന്‍ തുനിഞ്ഞ അമ്മയുടെ ബുദ്ധിശൂന്യതയെ വീഡിയോയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page