കാസര്‍കോട്: പുലിക്കുന്നു ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ നടുക്കളിയാട്ടം കാളപ്പുലിയന്‍ തെയ്യം പുറപ്പാടോടെ രാവിലെ ആരംഭിച്ചു. വിവിധ തെയ്യങ്ങള്‍ ഇന്നു രാത്രി വരെ തുടര്‍ച്ചയായി കെട്ടിയാടും. കാളപ്പുലിയന്‍ തെയ്യത്തെ തുടര്‍ന്നു പുലികണ്ടന്‍, പുല്ലൂര്‍ണ്ണന്‍, വിഷ്ണുമൂര്‍ത്തി, പുല്ലൂരാളി തെയ്യങ്ങളും കെട്ടിയാടും. 12 മണിക്കാണ് നടുക്കളിയാട്ടം ആരംഭിക്കുന്നത്. ഉച്ച മുതല്‍ തെയ്യങ്ങളുടെ തിടങ്ങലും വെള്ളാട്ടവും തുടരും. സന്ധ്യക്കു മടപ്പുര മുത്തപ്പന്‍ തിരുമുല്‍ക്കാഴ്ച കമ്മിറ്റിയുടെയും മഹിളാ സംഘത്തിന്റെയും തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടക്കും. തുടര്‍ന്ന് പുലികണ്ടന്‍, പുള്ളിക്കരിങ്കാളിയമ്മ, പുല്ലൂരാളി. വിഷ്ണുമൂര്‍ത്തി, മന്ത്രമൂര്‍ത്തി തെയ്യങ്ങള്‍. ആയിരത്തിരി മഹോത്സവം ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ്.






