കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം. പൊലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.
സമരത്തിന് നേതാക്കളായ അബ്ദുള്ള എടച്ചേരി, സാഹിദ് പുലിക്കുന്ന്, മനാഫ് മധൂര്‍, സജീര്‍, നരസിംഹ, സലാം നേതൃത്വം നല്‍കി.







