ന്യൂഡല്‍ഹി: നവകേരള സര്‍വെ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്. സര്‍വേയില്‍ അപാകതയെന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. അത് എങ്ങനെ മെച്ചപ്പെടുത്താം എന്ന് സര്‍ക്കാരിന് പരിശോധിക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിര്‍ത്തിവച്ച സര്‍വെയുമായി ഇനി സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയും. ഭരണ നിര്‍വഹണത്തെ ബാധിക്കുന്ന വിധിയെന്നാണ് ഇതിനോട് മന്ത്രി പി. രാജീവ് പ്രതികരിച്ചത്.







