കാസര്‍കോട്ട് കാറില്‍ കടത്തുകയായിരുന്ന 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണ്ണവും പിടികൂടി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 29 ലക്ഷം രൂപയും 97 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. മഹാരാഷ്ട്ര സ്വദേശികളും കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ താമസക്കാരനുമായ തുക്കാറാം, മേലാങ്കോട്ട് താമസിക്കുന്ന രോഹിത് എന്നിവരാണ് കസ്റ്റഡിയിലായത്. ഇരുവരെയും നോട്ടീസ് നല്‍കി വിട്ടയച്ചതായി സൂചന.
രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും പിടികൂടിയത്. പൊലീസ് പണത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലത്രെ. വിവരം എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണ്ണവും പണവും കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് അനധികൃത പണക്കടത്തിനു സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page