അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ഒരു വര്‍ഷം: ബദല്‍ സംവിധാനത്തിന് നടപടിയില്ല, കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടുമില്ല, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരിതത്തില്‍

കുമ്പള/മൊഗ്രാല്‍: കഴിഞ്ഞ മഴക്കാലത്ത് കോട്ടയത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിലം പതിച്ചതോടെ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തൊട്ടുക്കും നിരവധി ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടെങ്കിലും ബദല്‍ നടപടിയില്ലാതെ രോഗികളും വിദ്യാര്‍ഥികളും വിഷമിക്കുന്നു. കാലപ്പഴക്കവും ചോര്‍ന്നൊലിക്കുന്നതുമായ കെട്ടിടങ്ങളാണ് അടച്ചുപൂട്ടിയത്. എന്നാല്‍ പകരം നടപടിയില്ലാത്തതു ജനങ്ങള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുന്നു.
കാസര്‍കോട് ജില്ലയിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് താഴ് വീണിരുന്നു. കുമ്പളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ (ബി എഫ് എച്ച് സി) കെട്ടിടം ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ഡ്രസ്സിംഗ്- ഇഞ്ചക്ഷന്‍ റൂമും, ഫാര്‍മസിയും സ്ഥല സൗകര്യമില്ലാത്തതും, ഇടുങ്ങിയതുമായ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.ഇതുമൂലം രോഗികള്‍ക്കു ദുരിതം ഇരട്ടിച്ചു.
മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടന്നിരുന്ന നാല് ക്ലാസ് റൂമുകള്‍ ഉള്ള രണ്ട് പഴയ കെട്ടിടങ്ങളാണ് ചോര്‍ച്ചയുടെ പേരില്‍ ഒഴിപ്പിച്ചത്. ഇവിടെയും പകരം സംവിധാനത്തിന് നടപടിയോ, പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടോ അനുവദിച്ചില്ല. 4 ക്ലാസ്‌റൂമുകളിലെ കുട്ടികളെ മറ്റു ക്ലാസ്സ് റൂമുകളില്‍ ഇരുത്തിയാണ് ഇപ്പോള്‍ ക്ലാസ് നടത്തുന്നത്.
പുതിയ അധ്യായന വര്‍ഷത്തില്‍ കെട്ടിടം ഉണ്ടാക്കിയില്ലെങ്കില്‍ സ്‌കൂള്‍ പഠനത്തെ ബാധിക്കുമെന്ന് പി ടി എ മുന്നറിയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page