കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ചു. അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സാ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി.
കുഞ്ഞിന് വിദഗ്ധ ചികിത്സ വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







