ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സേവതീര്‍ത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ബില്‍ ചരിത്രത്തില്‍ ഇടം പിടിക്കും.

കേരള എന്ന് ഇംഗ്ലീഷിലും കേരള്‍ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page