ജസീലയുടെ മരണം: ഉന്നതതല അന്വേഷണം വേണം; മുസ്ലിം യൂത്ത് ലീഗ്

കാസർകോട് : മോഷണാരോപണം ഉന്നയിച്ചു മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നാൽത്തടുക്കയിലെ ജസീലയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംഘം ജസീലയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ച. നിയമ പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് നേതാക്കൾ കുടുംബത്തിന് ഉറപ്പു കൊടുത്തു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽവാസികളും, ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന്കുറ്റപ്പെടുത്തിയതോടെ ജസീല മാനസികമായി തകർന്നുവെന്നാണ് ആരോപണം. തുടർച്ചയായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യൂത്ത് ലാഗ് പറഞ്ഞു. കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും, ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നേതാക്കൾ വിമർശിച്ചു. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും സുതാര്യവുമായ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ,ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ, ജില്ലാ ഭാരവാഹികളായ എം ബി ഷാനവാസ് , എം എ നജീബ്.പൈച്ചു ചെർക്കള, ജമാഅത്ത് കമ്മിറ്റി ട്രഷറർ അഷാഫ് , ഫാറൂഖ് , യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ മച്ചു , ബച്ചി, ബാത്തിഷ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page