സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടയില്‍ ഐഐടി വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു; അജ്ഞാതനെ പൊലീസ് തെരയുന്നു

പാലക്കാട്: സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടയില്‍ ഐഐടി വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ സേലം സ്വദേശിനി അശ്വിനി കണ്ണനാണ് അപ്രതീക്ഷിതമായി തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിച്ചയാളെ അറിയില്ലെന്നും കണ്ടില്ലെന്നുമാണ് അടിയേറ്റ കുട്ടിയും കൂടെയുണ്ടായിരുന്നവരും പറയുന്നത്. അജ്ഞാതനെ കണ്ടെത്താന്‍ ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തലക്കേറ്റ പരിക്ക് ഗുരുതര സ്വഭാവമുള്ളതാണെങ്കിലും പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page