കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്നിപ്പാറ, ഹിദായത്ത് നഗറിലെ ലുലു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും മകനെയും കാണാതായതായി പരാതി. ഹാജിറ (34) അഞ്ചു വയസ്സുള്ള മകന്‍ എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിമുതല്‍ കാണാതായത്. ഭര്‍ത്താവ് നൗഷാദ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കണ്ണന്‍ എന്ന ആള്‍ക്കൊപ്പം പോയതാണെന്നു സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.






