അഞ്ചര ലിറ്റര്‍ കര്‍ണ്ണാടക മദ്യം: യുവാവ് റിമാന്റില്‍

കുമ്പള: അഞ്ചരലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി നായിക്കാപ്പിലെ കെ. അക്ഷിതിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.
കുമ്പള ടൗണിലെ ഒരു ഹോട്ടലിനു മുന്‍വശത്തു വച്ചാണ് മദ്യവുമായി ഇയാളെ പിടികൂടിയത്. മദ്യക്കച്ചവടം തുടങ്ങിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളുവെന്ന് ഇയാള്‍ അറിയിച്ചതായി എക്‌സൈസ് പറഞ്ഞു. വ്യാപാരം ഉഷാറാകാന്‍ തുടങ്ങുമ്പോള്‍ തന്നെ വ്യവസായ സംരംഭം സര്‍ക്കാര്‍ വിഭാഗം തന്നെ പൊളിച്ചടുക്കിയെന്ന് അയാള്‍ നിരാശ പ്രകടിപ്പിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാന്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ ജിജി, മൊയ്തീന്‍ സാദിഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ്, ധനേഷ്, ശ്രീനാഥ്, പ്രസന്നന്‍ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page