വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് ലഹരിമരുന്ന് വിൽപ്പന: രണ്ടുപേർ പിടിയിൽ

ഇടുക്കി:കോളേജ് വിദ്യാർത്ഥികളുടെ താമസ സ്ഥലത്ത് മയക്കുമരുന്നുമായി എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടിച്ചു .ഇടുക്കി ജില്ലയിലെ പ്രധാന ലഹരി മരുന്നു വിൽപ്പനക്കാരനായ ഹാരിസ് (31) മൈലക്കൊമ്പിലെ തോംസൺ ജോയ് ( 23 )എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നു 39 ഗ്രാം എംഡി എം എ യും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാർ അല്ലാത്തവർ പതിവായി എത്തുന്നെന്ന പരാതിയെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ റൂമിൽ നിന്നാണ് ലഹരി മരുന്നുമായി പ്രതികൾ പിടിയിലായത്. പിടിയിലായ ഹാരിസ് ലഹരി മരുന്നു കേസിൽ നേരത്തെയും പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. ഈ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page