കാസര്‍കോട്: ബേളയിലെ കോഴി അങ്കകേന്ദ്രത്തില്‍ ബദിയഡുക്ക പൊലീസിന്റെ മിന്നല്‍ പരിശോധന. ഏഴു അങ്കക്കോഴികളെയും 3,400 രൂപയുമായി ഏഴുപേരെ കയ്യോടെ പിടികൂടി കേസെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോഴി അങ്കം നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തി സ്ഥലം വളഞ്ഞത്.
ബേള, വിഷ്ണുമൂര്‍ത്തി നഗറിലെ ബി അനില്‍ കുമാര്‍ (28), ബേളയിലെ ഡി ഉദയകുമാര്‍ (40), പുത്തിഗെ, കിന്നിമജലിലെ നാരായണ(42), ബേള, കുമാരമംഗലം ഹൗസിലെ പി രവിരാജ് (37), വിഷ്ണുമൂര്‍ത്തി നഗര്‍, നിത്യാനന്ദ നിലയത്തില്‍ നാരായണ റൈ(42), ബേള, ചൗക്കാറു ഹൗസിലെ ബി അക്ഷയ് (34) എന്നിവരാണ് പിടിയിലായത്. ഇവരെ നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.






