കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് കോട്ടയം സ്വദേശിനി സുധ ബേബിയാണെന്നും സംഭവം കൊലപാതകമെന്നും പൊലീസ് സ്ഥിരീകരിച്ചു. സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തന്നെയാണോ കൊല്ലപ്പെട്ടതെന്ന അന്വേഷണത്തിലാണ് പൊലീസ്.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്ന വിവരം ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് വീണുള്ള മരണമല്ലെന്ന് വ്യക്തമായി. മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ടായിരുന്നു.
ഉപയോഗ ശൂന്യമായി കിടക്കുന്ന കോട്ടയം റെയില്‍വേ ട്രാക്കിലാണ് മൃതദ…
വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് റാപ്പര്‍ വേടന്‍
തൃശൂര്‍: വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് റാപ്പര്‍ വേടന്‍. തൃശൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വേടനും പ്രതിശ്രുത വധു നവമി ലതയും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കി വളരെ ലളിതമായ ചടങ്ങോടെയാണ് വിവാഹം നടക്കുകയെന്ന് വേടന്‍ പറഞ്ഞു.
എഴുത്തുകാരിയാണ് നവമി ലത. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കാന്‍ വേടന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നവമി ലതയും കൂടെയുണ്ടായിരുന്നു. 2025ല്‍ വേടന്‍ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുന്‍പ് വേടന്‍ വെളിപ്പെടുത്തിയിരുന്നു.







